‘ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം’ എന്ന ചിത്രം. ചിത്രത്തിലെ ഇന്ദുമതി എന്ന ബിന്ദു പണിക്കരുടെ കഥാപാത്രം ട്രോളുകളിലെയും ടിക്ടോകിലെയും എവർഗ്രീൻ താരമാണ് ഇന്നും. നഗ്മ, ജഗതി ശ്രീകുമാർ, ഇന്നസെന്റ്, കൊച്ചിൻ ഹനീഫ, കെ.പി.എ.സി. ലളിത, കലാരഞ്ജിനി തുടങ്ങിയ വമ്പൻ താര നിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.
‘ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്ക’ത്തിൽ നഗ്മയ്ക്ക് ശബ്ദം നൽകിയത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മറ്റൊരു നടിയായിരുന്നു. എൺപതുകളിലെ തിളങ്ങുന്ന താരമായിരുന്നു സരിതയാണ് ആ നടി. നടി എന്നതിനൊപ്പം തന്നെ ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന രീതിയിലും ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമാണ് സരിതയുടേത്.
നഗ്മയ്ക്ക് മാത്രമല്ല, സുഹാസിനി, ശോഭന, സുധാ ചന്ദ്രൻ, ഭാനുപ്രിയ, വിജയശാന്തി, രാധ, ശരണ്യ, നാദിയ, ജയഭാരതി, ശോഭ, അമല, ശ്രീദേവി, മധുബാല, നഗ്മ, മീന, രമ്യ കൃഷ്ണൻ, പ്രിയ രാമൻ, ഉർവശി, റോജ, സൗന്ദര്യ, താബു, സുസ്മിത സെൻ, ശാലിനി, സിമ്രാൻ, സ്നേഹ, ഖുശ്ബു തുടങ്ങി അമ്പതിലേറെ നായികമാർക്കാണ് വിവിധ ഭാഷാചിത്രങ്ങളിലായി സരിത ശബ്ദം നൽകിയിരിക്കുന്നത്. തമിഴ്, തെലുങ്ക് സിനിമകൾക്കാണ് സരിത കൂടുതലും ശബ്ദം നൽകിയത്, ഒപ്പം ഏതാനും ചില കന്നഡ, മലയാളം സിനിമകളിലും അവർ ഡബ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക