സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതി മോൻസൻ മാവുങ്കലിന്റെ റിമാൻഡ് കാലാവധി നീട്ടി.
ഈ മാസം 20 വരെയാണ് റിമാൻഡ് നീട്ടിയത്. ക്രൈം ബ്രാഞ്ച് കസ്റ്റഡി അവസാനിച്ചതിനെത്തുടർന്ന് മോൻസനെ എറണാകുളം എസിജെഎം കോടതിയിൽ ഹാജരാക്കിയിരുന്നു.
പാലാ സ്വദേശി രാജീവ് നൽകിയ ഭൂമി തട്ടിപ്പ് പരാതിയുമായി ബന്ധപ്പെട്ട കേസിലാണ് കഴിഞ്ഞ 3 ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ മോൻസനെ ചോദ്യം ചെയ്തത്.
ഇടപാടുകാരെ കബളിപ്പിക്കാൻ ഉപയോഗിച്ച വ്യാജരേഖ നിർമ്മിച്ചത് സംബന്ധിച്ചും ആരുടെ അക്കൗണ്ട് വഴിയായിരുന്നു കോടികളുടെ സാമ്പത്തിക ഇടപാട് നടന്നതെന്നും അന്വേഷണ സംഘം മോൻസനിൽ നിന്നും വിവരങ്ങൾ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക