സംസ്ഥാന വനിതാ കമ്മീഷന്റെ അധികാരപരിധി വര്‍ധിപ്പിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി. കമ്മീഷന്റെ നിര്‍ദേശം പോലീസ് അവഗണിക്കുകയാണെന്നും ആയതിനാൽ തന്നെ നിയമ ഭേദഗതി അനിവാര്യമാണെന്നും പി.സതീദേവി വ്യക്തമാക്കി. സമീപകാലത്തായി നടക്കുന്ന സംഭവങ്ങൾ കാണിക്കുന്നത് പ്രണയം പോലും പുരുഷമേധാവിത്വ അക്രമോത്സുകമായി മാറുന്നുവെന്നാണ്. സ്ത്രീവിരുദ്ധത എന്നത് പുരുഷന്മാരിൽ അക്രമോത്സുകമായി മാറുകയാണ്.
തക്കാളി ജ്യൂസ് ആരോഗ്യം മാത്രമല്ല, സൗന്ദര്യവും വർദ്ധിപ്പിക്കുന്നു, അതിശയകരമായ നിരവധി ഗുണങ്ങൾ അറിയാം
മാധ്യമങ്ങള്‍ക്ക് സ്ത്രീപക്ഷ ചിന്താഗതിയും സമത്വവും സ്ത്രീ സൗഹൃദ അന്തരീക്ഷവും ഉറപ്പുവരുത്തുന്ന മാര്‍ഗരേഖയുടെ കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും ഇത് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും പി.സതീദേവി പറഞ്ഞു. തെക്കൻ കേരളത്തിൽ മാത്രമല്ല, വടക്കൻ കേരളത്തിലും ഇപ്പോൾ സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നം രൂക്ഷമാകുകയാണ്. പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ പരാതിക്കാര്‍ക്ക് യൂണിയന് ധാര്‍മിക പിന്തുണ നല്‍കണമെന്നും സതിദേവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക