തൃശൂര്‍: ഷോളയാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നു. പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഉടന്‍ മാറണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വൈകീട്ട് നാലുമണിക്ക് വെള്ളം ചാലക്കുടി പുഴയില്‍ എത്തും.
വൃഷ്ടിപ്രദേശത്ത് കനത്തമഴ പെയ്തതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ ഷോളയാര്‍ ഡാമിന്റെ മൂന്നാമത്തെ ഗേറ്റ് ഒരടി ഉയരത്തിലാണ് തുറന്നത്.
ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിര്‍ദ്ദേശ പ്രകാരം താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ക്യാമ്പുകളിലേയ്ക്ക് ഉടന്‍ മാറിത്താമസിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക