മുംബൈ: ഇന്ത്യയിൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും ആയുർദൈർഘ്യം കുറയാൻ കോവിഡ് കാരണമായതായി പഠനം. മുംബൈ ഡിയോനാറിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സ്റ്റഡീസിലെ (ഐഐപിഎസ്) ശാസ്ത്രജ്ഞരാണ് ഗവേഷണം നടത്തിയത്.
പഠനമനുസരിച്ച് പുരുഷൻമാരുടെയും സ്ത്രീകളുടെയും ആയുർദൈർഘ്യം 2019-ൽ 69.5 വർഷവും 72 വർഷവും ആയിരുന്നത് 2020-ൽ യഥാക്രമം 67.5 വർഷമായും 69.8 ആയും കുറഞ്ഞു.
സാധാരണ വർഷങ്ങളെ അപേക്ഷിച്ച് 2020 ൽ കോവിഡ് -19 മൂലം 35-79 വയസ്സിനിടയിലുള്ള നിരവധി മരണങ്ങളാണ് നടന്നത് . 35-69 വയസ്സിനിടയിലുള്ള പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ സംഭവിച്ചതായി പഠനം കണ്ടെത്തി.
ഇന്ത്യയിലെ മരണനിരക്ക് പാറ്റേണുകളിൽ കോവിഡ് -19 പാൻഡെമിക്കിന്റെ അനന്തരഫലങ്ങൾ കണ്ടെത്തുന്നതിനാണ് ഐഐപിഎസ് നടത്തിയ പഠനം നടത്തിയത്.
സംസ്ഥാനത്ത് മഴക്കെടുതി നേരിടുന്നതിന് വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഇരുപത്തി അയ്യായിരം രൂപ വീതം മുൻകൂർ പണം അനുവദിച്ചു; തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി കാരണം നാല് ദിവസത്തേക്ക് സംസ്ഥാന വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2020 മാർച്ച് മുതൽ 4.5 ലക്ഷം ആളുകൾ കൊറോണ വൈറസ് മൂലം മരിച്ചു. എന്നാലും ദശലക്ഷക്കണക്കിന് ആളുകൾ പാൻഡെമിക് മൂലം ഇന്ത്യയിൽ മരിച്ചതായി ഡാറ്റാ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക