തിരുവനന്തപുരം : കൂടുതല്‍ പണം സമ്പാദിച്ചശേഷം നിലവിലുള്ള ജീവിത പങ്കാളികളെ ഉപേക്ഷിച്ച് സ്വപ്ന സുരേഷും സരിത്തും വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നതായി കസ്റ്റംസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. നയതന്ത്ര പാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് സൗകര്യം ഒരുക്കിയത് സ്വപ്നയാണ്.
ഗൂഢാലോചനയിലും സ്വര്‍ണക്കടത്തിലും സ്വപ്നയ്ക്ക് നിര്‍ണായക പങ്കാളിത്തമുണ്ട്. സരിത്തുമായി സ്വപ്ന അടുപ്പത്തിലായിരുന്നു.
സ്വപ്നയുടെ കമ്മീഷന് വിഹിതം കൂടി എടുക്കാന്‍ സരിത്തിന് അനുവദിച്ചു. കോണ്‍സുലേറ്റ് ജനറലിന് ദുബായില്‍ വീടു പണിയാന്‍ പണം ആവശ്യമുണ്ടെന്നും നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് പ്രതിഫലമായി അദ്ദേഹത്തിന് പണം നല്‍കണമെന്ന് സ്വപ്ന മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കി സമ്മതിപ്പിച്ചു. പ്രതിഫലമായി 14.5 ലക്ഷം രൂപ കൈപ്പറ്റിയെന്നും സന്ദീപ് മൊഴി നല്‍കിയതായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക