മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജിന്റെ വിശേഷങ്ങൾ ഇടക്കിടെ ആരാധകർ അറിയുന്നത് സുപ്രിയയിലൂടെയാണ്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സുപ്രിയ ഇടയ്ക്ക് ഓരോ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, സുപ്രിയ പോസ്റ്റ് ചെയ്ത പുതിയൊരു ചിത്രമാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.
ആറ് വർഷങ്ങൾക്ക് മുൻപ് എടുത്ത പൃഥിരാജിനൊപ്പമുള്ള ചിത്രമാണ് സുപ്രിയ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സോഫയിൽ ഇരുവരും ഒരുമിച്ചിരുന്നു എടുത്തിരിക്കുന്നതാണ് ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക