വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി വിളിച്ചുചേര്‍ത്ത വിശ്വകര്‍മ്മ വിഭാഗത്തിന്റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു യോഗിയുടെ വിവാദ പരമായ പരാമർശം.
ശ്രീരാമന്റെ സുഹൃത്തുക്കളല്ലാത്തവര്‍ നിങ്ങളുടെയും സുഹൃത്തുക്കളല്ലെന്ന് ആണ് യോഗി പറഞ്ഞത്.
‘പ്രതിപക്ഷത്തുള്ളവര്‍ ശ്രീരാമനെതിരാണ്. വിശ്വാസത്തെ നശിപ്പിക്കുക, സംസ്ഥാനത്തിന്റെ സാമൂഹിക ഘടനയെ തകര്‍ക്കുക വികസനം ഇല്ലാതാക്കുക, സംസ്ഥാനത്തെ കലാപ തീയിലേക്ക് വലിച്ചെറിയുക എന്നാതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം എന്നും, രാമന്റെ സുഹൃത്തുക്കള്‍ അല്ലാത്തവര്‍ നിങ്ങളുടെയും സുഹൃത്തുക്കളല്ല’,ഇത്തരം ഭീകരവാദത്തിന് കുടപിടിക്കുകയും കലാപം സൃഷ്ടിക്കുകയും ചെയ്യുന്ന രാജ്യദ്രോഹികളില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ് വേണ്ടത് എന്നും യോഗി പറഞ്ഞു.
ശ്രീരാമ ഭക്തരെ നശിപ്പിക്കാനും,അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് തടസ്സപ്പെടുത്താനും ചിലർ ശ്രമിച്ചു.എന്നാല്‍ ഇപ്പോള്‍ ബിജെപി സര്‍ക്കാര്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിച്ചിരിക്കുകയാണ്. താന്‍ മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്തിന്റെ ക്രമസമാധാന നില വളരെ മികച്ച രീതിയിലാണെന്നും യോഗി അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക