നാഗചൈതന്യയും സാമന്തയും ജീവിതത്തിലും ഒന്നായപ്പോൾ ഇരുവരുടെയും ആരാധകർ ഏറെ ആഘോഷമാക്കിയിരുന്നു. ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് ഇരുവരും വേർപിരിയുന്നുവെന്ന് അറിയിച്ചത്.
ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിൽനിന്നും നാഗചൈതന്യയ്ക്കൊപ്പമുള്ള ഫൊട്ടോകളെല്ലാം നീക്കം ചെയ്തിരിക്കുകയാണ് സാമന്ത. കഴിഞ്ഞ 5 വർഷത്തിനിടെ താൻ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് സാമന്ത ഡിലീറ്റ് ചെയ്തത്. വിവാഹദിന ചിത്രങ്ങളും ഹണിമൂൺ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.
സാമന്ത തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ അക്കിനേനി എന്ന പേര് മാറ്റിയതോടെയാണ് ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന ഗോസിപ്പ് പുറത്തുവന്നു തുടങ്ങിയത്. നാഗചൈതന്യയാണ് ട്വിറ്ററിലൂടെ തങ്ങൾ വേർപിരിയുകയാണെന്നത് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക