ഇടുക്കി: മുല്ലപെരിയാർ അണക്കെട്ടിന്റെ സ്പിൽവെ തുറന്നു. 534 ഘനഅടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുക. പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം നൽകി.
പാക്കിങ്ങ് പ്രൊഡക്റ്റുകൾ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ കാണാം…
138 അടിയാക്കി ക്രമീകരിക്കാനുള്ള വെള്ളമേ തുറന്നു വിടുകയുള്ളുവെന്ന് തമിഴ്നാട് അറിയിച്ചു. ഇപ്പോൾ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138.70 അടിയാണ്.
മുല്ലപ്പെരിയാർ തുറന്നാലും പെരിയാറിൽ ഏകദേശം 60 സെന്റീമീറ്ററിൽ താഴെ മാത്രമേ ജലനിരപ്പ് ഉയരു. വെള്ളമൊഴുകുന്ന മേഖലകളിലെ 350 കുടുംബങ്ങളെ രണ്ടു ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക