ധൻതേരാസ് വേളയിൽ പേടിഎം, ഗൂഗിള്‍പേ, ഫോണ്‍പേ എന്നിങ്ങനെയുള്ള മൊബൈൽ വാലറ്റുകൾ വഴി വെറും 1 രൂപയ്ക്ക് 99.99% ശുദ്ധമായ സ്വർണ്ണം വാങ്ങാന്‍ അവസരമുണ്ട്. കൂടാതെ, എച്ച്ഡിഎഫ്സി ബാങ്ക് സെക്യൂരിറ്റീസ് അല്ലെങ്കിൽ മോത്തിലാൽ ഓസ്വാളിന്റെ ഉപഭോക്താക്കൾക്കും ഡിജിറ്റൽ സ്വർണം വാങ്ങാം.
സ്വർണ്ണ നാണയം എങ്ങനെ വാങ്ങാമെന്ന് അറിയുക:
Google Pay അക്കൗണ്ട് തുറക്കുക.
താഴേക്ക് സ്ക്രോൾ ചെയ്ത് ഗോൾഡ് ഓപ്ഷൻ തിരഞ്ഞെടുക്കുക.
ഒരു ചെറിയ പേയ്മെന്റ് നടത്തി നിങ്ങളുടെ ഡിജിറ്റൽ സ്വർണം വാങ്ങൂ.
നിങ്ങളുടെ വാങ്ങലിന് 3% ജിഎസ്ടിയും ഈടാക്കും.
നിങ്ങളുടെ സ്വർണ്ണ നാണയം മൊബൈൽ വാലറ്റിലെ ഗോൾഡ് ലോക്കറിൽ സുരക്ഷിതമായിരിക്കും.
നിങ്ങൾക്ക് സ്വർണം വിൽക്കാനോ വിതരണം ചെയ്യാനോ സമ്മാനിക്കാനോ കഴിയും.
നിങ്ങൾക്ക് സ്വർണ്ണം വിൽക്കണമെങ്കിൽ, വിൽക്കുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
നിങ്ങൾക്ക് ഇത് സമ്മാനമായി നൽകണമെങ്കിൽ, സമ്മാന ബട്ടണിൽ ക്ലിക്കുചെയ്യുക.
സ്വർണ്ണനാണയം നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിക്കാം
ഹോം ഡെലിവറിക്കായി, ഉപഭോക്താക്കൾ കുറഞ്ഞത് അര ഗ്രാം ഡിജിറ്റൽ സ്വർണ്ണം നാണയങ്ങളായോ ബാറുകളോ ആയി വാങ്ങണം.
സാധാരണയായി ദീപാവലിക്ക് രണ്ട് ദിവസം മുമ്പാണ് ധന്തേരസ് ആഘോഷിക്കുന്നത്, പുതിയ വാങ്ങലുകൾ നടത്തുന്നതിനുള്ള ഒരു ശുഭദിനമായി കണക്കാക്കപ്പെടുന്നു. മഞ്ഞ ലോഹത്തിലോ വെള്ളിയിലോ നിക്ഷേപിക്കുന്നത് ഐശ്വര്യം കൊണ്ടുവരുമെന്ന് ആളുകൾ വിശ്വസിക്കുന്നു. ഈ വർഷം നവംബർ 2 ചൊവ്വാഴ്ചയാണ് ധന്തേരസ് ആഘോഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക