പെരുമ്പാവൂര്‍: പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍.കോട്ടപ്പടി മൂന്നാംതോട് ഭാഗത്ത് പട്ടരുമഠം വീട്ടില്‍ യൂസഫിനെയാണ് (43) കുറുപ്പംപടി പൊലീസ് അറസറ്റ് ചെയ്തത്.
ആയുധവുമായി വാഹനം തട്ടിയെടുത്ത് കടന്നു കളഞ്ഞ കേസിലെ പ്രതിയായ കോട്ടപ്പടി മാന്നാംതോട് പട്ടരുമഠം വീട്ടില്‍ ഫാത്തിമയെ അറസറ്റ് ചെയ്യാനെത്തിയ പൊലീസുദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ബാങ്ക് സീസ് ചെയ്ത വാഹനം ആയുധവുമായി തടഞ്ഞ് നിര്‍ത്തി തട്ടിയെടുത്തു കൊണ്ടുപോയ കേസില്‍ ഫാത്തിമ, ഭര്‍ത്താവ് ഹമീദ്, സഹായി നിഖില്‍ എന്നിവരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
ഹമീദിെന്റ സഹോദരന് സ്വകാര്യ ബാങ്കില്‍ നിന്ന് ലോണെടുത്ത് വാഹനം വാങ്ങുകയും കുടിശ്ശികയായതിനാല്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് സീസ് ചെയ്ത് കൊണ്ടുപോവുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക