യുവരാജ് സിംഗ് വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നു. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താന്‍ അടുത്ത വർഷം ഫെബ്രുവരിയിൽ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്ന് 39 കാരനായ യുവി സൂചന നൽകിയിരിക്കുന്നത്.
“ദൈവമാണ് നിങ്ങളുടെ വിധി തീരുമാനിക്കുന്നത് !!പൊതുജനങ്ങളുടെ ആവശ്യപ്രകാരം ഞാൻ ഫെബ്രുവരിയിൽ കളിക്കളത്തിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നു! യുവി കുറിച്ചു.
യുവരാജ് ഇന്ത്യയ്ക്കായി കളിക്കാൻ മടങ്ങിവരുമോ അതോ ടി20 ലീഗുകളിൽ കളിക്കുമോ എന്ന് വ്യക്തമല്ലെങ്കിലും, ക്രിക്കറ്റ് പിച്ചിൽ ഒരിക്കൽ കൂടി സ്റ്റാർ ബാറ്റ്സ്മാനെ കാണാനാകുമെന്ന ആവേശത്തിലാണ് ആരാധകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക