ചില നായക നടന്മാരുടെ ഇഷ്ടങ്ങള്‍ക്ക് വഴങ്ങി കൊടുക്കാതിരുന്നത് കൊണ്ട് താന്‍ അഹങ്കാരിയായി മുദ്ര കുത്തപ്പെട്ടുവെന്ന് പറയുകയാണ് രവീണ ടണ്ടന്. ഈ അഭിമുഖം ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ വഴി വീണ്ടും വൈറല്‍ ആവുകയാണ്.
നായക നടന്മാരുടെ ഇഷ്ടങ്ങള്‍ക്ക് വഴങ്ങി കൊടുക്കാതിരുന്നത് കൊണ്ട് താന്‍ അഹങ്കാരിയായി മുദ്ര കുത്തപ്പെട്ടുവെന്ന് രവീണ ടണ്ടന് പറയുന്നു. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാതിരുന്നതിനാല്‍ തനിക്ക് നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്നാണ് താരം പറയുന്നത്.
പിങ്ക് വില്ല എന്ന മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 90 കളില്‍ ബോളിവുഡ് ഇന്‍ഡസ്ട്രി പുരുഷമേധാവിത്വത്തില്‍ അധിഷ്ഠിതമായിരുന്നു.
ഇന്ഡസ്ട്രിയിലെ പുരുഷ കേന്ദ്രീകൃത നിയമങ്ങള്‍ അനുസരിക്കാത്തതിനാലും, നായകനടന്മാരുടെ ഇഷ്ടങ്ങള്‍ കണ്ടറിഞ്ഞു നില്ക്കാന് തയ്യാറാകാഞ്ഞത് മൂലവും ് മുരടന്‍ സ്വഭാവക്കാരി എന്നൊരു ദുഷ്പേര് കിട്ടിയെന്നും രവീണ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക