സാരി ഉടുക്കുന്നതുമായി ബന്ധപ്പെട്ട് നടി അമൃത പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.അമൃത പറഞ്ഞത് അത്യന്തം സ്ത്രീവിരുദ്ധമായ കാര്യമാണ് എന്നാണ് ചില ആളുകൾ ചൂണ്ടിക്കാണിക്കുന്നത്.
“ഈ ഫീൽഡിൽ എത്തിയശേഷമാണ് ജീൻസും ടീഷർട്ടും ചുരിദാറും ഞാൻ ഉപയോഗിച്ചു തുടങ്ങിയത്. പക്ഷേ ഇന്നും കംഫർട്ടബിൾ സാരി തന്നെയാണ്.
ചുരിദാർ ഒക്കെ ഇട്ടു കഴിഞ്ഞാൽ ഞാൻ ഒരിടത്തുതന്നെ അടങ്ങിയിരിക്കും. പക്ഷേ സാരി ആണെങ്കിൽ നല്ല കംഫർട്ട് ആണ്, ഞാൻ അത്യാവശ്യം ഫ്രീയും അറിയുമായിരിക്കും. ഇപ്പോഴത്തെ പെൺകുട്ടികൾ സാരി ഉടുക്കുന്നത് തന്നെ ജീൻസ് എടുത്തിട്ട് അതിനു മുകളിലാണ്” – അമൃത തമാശ പോലെ പറയുന്നു.
മാറ് മറയ്ക്കുവാൻ വേണ്ടിയായിരുന്നു പണ്ടൊക്കെ സാരി ഉടുക്കുന്നത് എന്നും എന്നാൽ ഇപ്പോൾ അതൊന്നുമില്ല എന്നാണ് അമൃത പറയുന്നത്. മാറു പോലും കാണിച്ചിട്ടാണ് സാരി ഉടുക്കുന്നത്. പിന്നെ നല്ല ഒരു സെക്സി കോസ്റ്റ്യൂം കൂടിയാണ് സാരി.
ചുരിദാർ എന്നു പറയുന്നത് എല്ലാം അടഞ്ഞു കിടക്കും. പക്ഷേ സാരി അവിടെയും ഇവിടെയും ഒക്കെ കാണും. എന്നാൽ അങ്ങനെ കണ്ടാൽ മാത്രമേ സാരി ഉടുക്കുമ്പോൾ ഒരു അഴക് ഉണ്ടാവുകയുള്ളൂ – അമൃത പറയുന്നു.
ചെറിയ പ്രായം ആണെങ്കിലും വലിയ അമ്മായിമാരെ പോലെ പക്വതയോടെ ആണ് അമൃത സംസാരിക്കുന്നത് എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉള്ളവർ അഭിപ്രായപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക