മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമായ റബേക്ക സന്തോഷുംസംവിധായകന് ശ്രീജിത്ത് വിജയനും തമ്മിലുള്ള വിവാഹം രണ്ടുദിവസം മുന്നേ ആയിരുന്നു.
വിവാഹ പിറ്റേന്ന് രാവിലെ ഭർത്താവ് ശ്രീജിത്ത് കൊടുത്ത പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേ നേടുന്നത്. എട്ടു മണിക്ക് ശേഷവും കിടന്നുറങ്ങുന്ന റബേക്കയെ ശ്രീജിത്ത് തട്ടി വിളിക്കുന്ന വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്.
‘രാവിലെ എട്ടു മണിയായി എഴുന്നേൽക്ക് കണ്ണാ…’ എന്ന് പറഞ്ഞ് ശ്രീജിത്ത് റബേക്കയെ തട്ടി വിളിക്കുന്നത് വീഡിയോയിൽ കാണാം.
കല്യാണം കഴിഞ്ഞാൽ രാവിലെ കുളിച്ച് ഈറനായി ഒരു കാപ്പി ആയിട്ട് ഒക്കെ വരുന്നതാണ് കേരളീയ സംസ്കാരം എന്നും ശ്രീജിത്ത് റബേക്കയോട് പരിഹാസേന പറയുന്നുണ്ട്. അതിനൊക്കെ ഉറക്കപ്പിച്ചിലാണ് താരം മറുപടി പറയുന്നത്.
എറണാകുളത്തെ ഇന്ദ്രിയ സാന്‍ഡ്സ് എന്ന സ്വകാര്യ ബീച്ച് ഹോട്ടലില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു ഇരുവരുടെയും വിവാഹം.
നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ബന്ധുക്കളും സിനിമാ, സീരിയല്‍ രംഗത്തെ സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക