തിരുവനന്തപുരം: നയതന്ത്ര സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ജയിലിൽ നിന്ന് പുറത്തിറങ്ങി. ജാമ്യവുമായി ബന്ധപ്പെട്ട രേഖകൾ സ്വപ്നയുടെ അമ്മ ഇന്ന് രാവിലെയാണ് അട്ടക്കുളങ്ങര ജയിലിലെത്തിച്ചത്.
അമ്മയുടെ കൈപിടിച്ചാണ് സ്വപ്ന ജയിലിന് പുറത്തേക്കിറങ്ങിയത്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഇവർ പ്രതികരിച്ചില്ല.
കുടുംബ വീട്ടിലേക്കാണ് സ്വപ്നയും അമ്മയും പോകുന്നത്. ഇവിടെയെത്തി അഭിഭാഷകരുമായടക്കം ചർച്ച നടത്തിയ ശേഷമായിരിക്കും പ്രതികരണമുണ്ടാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക