കരിപ്പൂർ ∙ എയർ അറേബ്യ വിമാനം കോഴിക്കോട് – അബുദാബി സെക്ടറിൽ യാത്ര ആരംഭിച്ചു. നിലവിൽ
ഷാർജ സെക്ടറിൽ മാത്രമാണു സർവീസ് ഉള്ളത്. ഇന്നലെ പുലർച്ചെ 5.58ന് കരിപ്പൂരിൽ എത്തിയ
വിമാനം 7.23ന് അബുദാബിയിലേക്കു തിരിച്ചു.
നവംബർ 14 മുതലാണ് സർവീസ് പ്രഖ്യാപിച്ചിരുന്നതെങ്കിലും യാത്രക്കാരുടെ ബുക്കിങ് കൂടിയതോടെ സർവീസ് ഇന്നലെ മുതൽ ആരംഭിക്കുകയായിരുന്നു.
ആഴ്ചയിൽ 3 ദിവസമാണു സർവീസ്. എയർ ബസ് 320 വിമാനമാണ് സർവീസ് നടത്തുക. കരിപ്പൂരിൽ അഗ്നിശമന സേന അസിസ്റ്റന്റ് മാനേജർ വി.കെ.സുനിലിന്റെ നേതൃത്വത്തിൽ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക