നടി കെ.പി.എ.സി ലളിത കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍. കരള്‍ സംബന്ധമായ രോഗവും കടുത്ത പ്രമേഹവും മൂലമായിരുന്നു ആശുപത്രിയില്‍ അഡ്മിറ്റാക്കിയത്.
അതേസമയം നിലവില്‍ കെ.പി.എ.സി ലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ഇന്ന് റൂമിലേക്ക് മാറ്റുമെന്നും നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടിയെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം എറണാകുളത്തേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക