ശക്തമായ മഴയെ തുടർന്ന് ആശങ്കയിലായിരിക്കുകയാണ് തമിഴ്നാട്. മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ പലതും വെള്ളത്തിലാണുള്ളത്. ഈ പ്രതിസന്ധിയിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വിളിച്ച് സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഭവസ്ഥലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും രക്ഷാപ്രവർത്തനത്തിനുമുള്ള സഹായം പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. തമിഴ്നാട് മുഖ്യമന്ത്രിയെ വിളിച്ചെന്നും സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം എല്ലാവരും സുരക്ഷിതരായിരിക്കാൻ പ്രാർത്ഥിക്കുന്നതായും ട്വീറ്റ് ചെയ്തു.
കനത്തമഴയെ തുടർന്ന് തമിഴ്നാട്ടിൽ സ്കൂളുകൾ അടച്ചു, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ..!
അതേസമയം, മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. വരുന്ന മൂന്ന് ദിവസത്തേയ്ക്ക് ചെന്നൈയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്. നുംഗമ്പാക്കം, ടി നഗർ, കൊരട്ടൂർ ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.
Spoke to Tamil Nadu CM, Thiru @mkstalin and discussed the situation in the wake of heavy rainfall in parts of the state. Assured all possible support from the Centre in rescue and relief work. I pray for everyone’s well-being and safety.
— Narendra Modi (@narendramodi) November 7, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക