കനത്ത മഴയെ തുടർന്ന് തമിഴ്നാട്ടിൽ സ്കൂളുകൾ അടച്ചിട്ടു. മഴയെ തുടർന്ന് ചെന്നൈ ഉൾപ്പെടെയുള്ള നാല് ജില്ലകളിലെ സ്കൂളുകളാണ് അടച്ചിടുന്നത്. വരുന്ന രണ്ട് ദിവസം സ്കൂളുകൾ അടച്ചിടുവാനാണ് തീരുമാനം. ശക്തമായ മഴയിൽ സുരക്ഷാ സഹായങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ സമിതി തമിഴ്നാട്ടിൽ എത്തിച്ചേർന്നിട്ടുണ്ട്. മഴയിൽ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിൽ പലതും വെള്ളത്തിലാണ്. വരുന്ന ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇവിടെ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.
തമിഴ്നാടിനു പുറമെ കേരളത്തിലും വരും ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് മഴ മുന്നറിയിപ്പുള്ളതിനാൽ തന്നെ ആറ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ നിലവിൽ മത്സ്യബന്ധനം നടത്തുന്നതിന് തടസമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക