കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. കഴിഞ്ഞ മൂന്ന് ദിവസമായി ഗ്രാമിന് 4510 രൂപയിലും പവന് 36080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് കൂടിയാണ്.
ഇതുവരെയുള്ള ദിവസങ്ങളില്‍ നവംബറില്‍ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് നവംബര്‍ മൂന്നിനും നാലിനുമായിരുന്നു. എന്നാല്‍ രാജ്യാന്ത വിപണിയില്‍ സ്വര്‍ണ വില വര്‍ധിച്ചിട്ടുണ്ട്.
ഔണ്‍സിന് 0.1 ശതമാനം ആണ് കൂടിയത്. അടിയന്തിര ഘട്ടങ്ങളിൽ സ്വർണം എളുപ്പത്തിൽ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് മലയാളികളുടെ പ്രിയപ്പെട്ട നിക്ഷേപമായി സ്വർണം മാറാനുള്ള പ്രധാന കാരണം.
ഓരോ ദിവസത്തെയും സ്വർണവില കൂടുന്നതും കുറയുന്നതും ഉയർന്ന പ്രാധാന്യത്തോടെയാണ് ജനം കാണുന്നത്. നവംബര്‍ ആറിന് നാല്പത് രൂപ വര്‍ധനവ് സ്വര്‍ണവിലയിലുണ്ടായത് മൂന്നുദിവസമായും ഒരേ നിരക്കിലാണ് തുടരുന്നത്. 24 കാരറ്റ് വിഭാഗത്തിൽ ഒരു ഗ്രാമിന് ഇന്നത്തെ സ്വർണ വില 4920 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക