കരള്‍ സംബന്ധമായ അസുഖങ്ങള്‍ മൂലം ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് നടി കെ.പി.എ.സി ലളിത ആശുപത്രിയില്‍. ഇപ്പോള്‍ താരം ഐസിയുവിലാണ്.
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന താരത്തെ മെച്ചപ്പെട്ട ചികിത്സയുടെ ഭാഗമായി ഇന്നലെ എറണാകുളത്തേക്ക് മാറ്റി.
”ഇപ്പോള്‍ ചേച്ചിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ട്. നേരത്തേതിനെക്കാള്‍ മെച്ചപ്പെട്ടു. ആദ്യം ബോധമുണ്ടായിരുന്നില്ല. ഇപ്പോള്‍ അതൊക്കെ ശരിയായി. കരള്‍ മാറ്റി വെയ്ക്കുകയാണ് പരിഹാരം.
എന്നാല്‍ പ്രായവും ആരോഗ്യസ്ഥിതിയുമൊക്കെ പരിഗണിച്ചേ തീരുമാനമെടുക്കുവാനാകൂ” എന്ന് ഇടവേള ബാബു പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക