സ്വകാര്യ ബസ് സമരം പിൻവലിച്ച സാഹചര്യത്തിൽ ഇന്ന് ബസുകൾ നിരത്തിലിറങ്ങും. ഇന്നലെ രാത്രിയോടെ ഗതാതമന്ത്രിയുമായുള്ള ചർച്ചയിലാണ് സമരം പിൻവലിക്കുവാനും നിരത്തിലിറങ്ങുവാനുമുള്ള തീരുമാനം ബസുടമകൾ എടുത്തത്. വരുന്ന 18 നകം തന്നെ ബസുടമകളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണുമെന്ന് ഗതാഗതമന്ത്രി അറിയിച്ചിരുന്നു. ഇന്ധനവില കുതിക്കുന്ന സാഹചര്യത്തിലായിരുന്നു ബസുടമകൾ സമരം പ്രഖ്യാപിച്ചത്.
‘വെടിക്കെട്ടിന്റെ ജിബര്ല ജിബര്ല ജിന്ഡ്രാല…! എത്തി
വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുവാനും ഡീസൽ – ഇന്ധനവിലയിൽ സബ്സിഡി നൽകുന്നതുമടക്കമുള്ള ആവശ്യങ്ങളാണ് ബസ് ഉടമകൾ മുന്നോട്ട് വച്ചിരുന്നത്. മാത്രമല്ല, കോവിഡ് പ്രതിസന്ധി തീരുന്നതുവരെ ബസുകളുടെ വാഹന നികുതി പൂർണമായി ഒഴിവാക്കി നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. അതേസമയം, സ്വകാര്യ ബസ് സമരത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സർവീസുകൾ നടത്തുവാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക