വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ഭീം ആർമി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. യോഗി ആദിത്യനാഥ് എവിടെ മത്സരിച്ചാലും അവിടെ താനും മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ വോട്ടുകള്‍ തിരഞ്ഞെടുപ്പിൽ വിഭജിക്കുക എന്നതിനേക്കാൾ തന്റെ സ്ഥാനാര്‍ഥിയെ പിന്തുണക്കുക എന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. ബിഎസ്പി നേതാവ് മായാവതിയുടെ അഭിപ്രായത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ് ചിത്രം ‘ട്രാവൽ ബ്ലോഗ്’ ന്റെ പൂജ കൊച്ചിയിൽ നടന്നു
അതായത്, യോഗിയ്ക്കെതിരെ ഒന്നുകിൽ മായാവതി മത്സരിക്കുകയോ അല്ലെങ്കിൽ തന്നെ മത്സരിക്കുവാൻ അനുവദിക്കുകയോ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭയിൽ തനിക്ക് ഇടം ലഭിക്കുക എന്നതിനേക്കാൾ പ്രധാനമായി കാണുന്നത് യോഗിയെ സഭയിൽ നിന്ന് പുറത്താക്കുക എന്നതാണ്. എല്ലാ ഇടങ്ങളിലും ദലിത്, മുസ്ലിം, പിന്നാക്ക ജാതി സമുദായത്തില്‍പെട്ടവരെ സ്ഥാനാര്‍ഥികളായി നിർത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക