ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും തമ്മിലുള്ള വിവാഹം വാർത്തകളിൽ ഇടം നേടിയത് അടുത്തിടെയാണ്. ബോളിവുഡില്‍ വലിയ ആരാധകവൃന്ദമുള്ള ഈ താരങ്ങള്‍ ഡിസംബര്‍ ആദ്യ വാരം വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്. രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാന റിസോര്‍ട്ട് ആണ് വിവാഹവേദി.
നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നാകുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംവിധായകന് കബീര്‍ ഖാന്റെ മുംബൈയിലെ വസതിയില്‍ വച്ച് തീര്‍ത്തും സ്വകാര്യമായി നടത്തിയ ചടങ്ങ് ആയിരുന്നു അത്. സംവിധായകന് കരണ്‍ ജോഹര്‍ അവതാരകനാവുന്ന കോഫി വിത്ത് കരണ്‍ എന്ന അഭിമുഖ പരിപാടിയില്‍ വിക്കി കൗശലിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം കത്രീന പങ്കുവച്ചതോടെയാണ് ഇരുവര്‍ക്കുമിടയിലെ ‘അടുപ്പം’ സോഷ്യല്‍ മീഡിയയും പിന്നീട് മാധ്യമങ്ങളും ശ്രദ്ധിക്കുന്നത്.
2019ലെ സീ സിനി അവാര്ഡ്സിലും ഇരുവര്‍ക്കുമിടയില്‍ രസകരമായ നിമിഷങ്ങളുണ്ടായി. പിന്നീട് പലപ്പോഴും, രണ്ടിലൊരാളുടെ പിറന്നാളിനും മറ്റും ട്വിറ്ററില്‍ പലതവണ ഇരുവരും ട്രെന്‍ഡിംഗ് ടാഗുകളായി. വലിയ പ്രേക്ഷക സ്വീകാര്യത നേടിയ സര്‍ദാര്‍ ഉദ്ധം ആണ് വിക്കി കൗശലിന്റേതായി അവസാനം റിലീസ് ചെയ്യപ്പെട്ട സിനിമ. അതേസമയം അക്ഷയ് കുമാര്‍ നായകനായ സൂര്യവന്‍ശിയാണ് കത്രീനയുടേതായി പുറത്തെത്തിയ അവസാന ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക