50 വയസുകാരിയായ വിദേശ വനിതയെ അപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച സംഭവത്തില്‍ വിദേശിക്ക് ശിക്ഷ വിധിച്ചു. 10 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് പ്രതിക്ക് ദുബൈ ക്രിമിനല്‍ കോടതി വിധിച്ചിരിക്കുന്നത്. ശിക്ഷാ കാലാവധി കഴിഞ്ഞ് ഇയാളെ നാടുകടത്തണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതിക്കെതിരെ പീഡനത്തിനിരയായ സ്ത്രീ പരാതി നല്‍കിയതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം നടത്തിയത്. ബിസിനസുകാരനാണെന്നാണ് പ്രതി സ്വയം പരിചയപ്പെടുത്തിയത്. വലിയൊരു അപ്പാര്‍ട്ട്മെന്റ് സ്വന്തമായുണ്ടായിരുന്ന ഇയാള്‍, അപ്പാര്‍ട്ട്മെന്റ് ആകര്‍ഷകമായ വിലയ്ക്ക് വില്‍ക്കാമെന്ന് വാഗ്ദാനം ചെയ്തു.
അപ്പാര്‍ട്ട്മെന്റ് കാണാനായാണ് പരാതിക്കാരിയെയും സുഹൃത്തിനെയും ഇയാള്‍ അവിടേക്ക് ക്ഷണിച്ചത്. ഇതനുസരിച്ച് പ്രതിയുടെ താമസ സ്ഥലത്തെത്തിയ ഇവരെ അയാള്‍ കടന്നുപിടിക്കുകയായിരുന്നു. വലിച്ചിഴച്ച് മുറിയിലേക്ക് കൊണ്ടുപോവുകയും ശേഷം പൂട്ടിയിട്ട് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക