തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാത്ത മകൾക്ക് മൊബൈൽ ഫോണിൽ അശ്ലീല ചിത്രം കാണിച്ചു കൊടുക്കുകയും കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പർശിക്കുകയും ചെയ്ത പിതാവ് അറസ്റ്റിൽ.
തൃശൂർ സിറ്റി പൊലീസിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
പ്രതിയുടെ മൊബൈൽ ഫോണിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിരവധി അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക