കൊച്ചി: കേരള സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ കൊച്ചി ഹൈടെക്ക് പാർക്കിലെ സംരംഭകരെ കാണും. കളമശ്ശേരി മേക്കേഴ്സ് വില്ലേജിൽ കേന്ദ്ര ഐടി മന്ത്രിയെത്തുന്നത് വലിയ പ്രതീക്ഷയോടെയാണ് സംരംഭകരും ഉറ്റു നോക്കുന്നത്.
നാളെ ഉച്ചയ്ക്ക് ശേഷം കൊച്ചിയിലെ ആർഎസ്എസ് ആസ്ഥാനത്തും മന്ത്രിയെത്തും. തുടർന്ന് CMFRI ൽ നടക്കുന്ന യോഗത്തിൽ കൊച്ചിയിലെ വിവിധ സ്ഥാപന മേധാവികൾ, സാമ്പത്തിക വിദഗ്ധർ, വ്യവസായികൾ, സംരംഭകർ തുടങ്ങിയവരുമായി രാജ്യത്തിന്റെ പൊതു സാമ്പത്തിക സ്ഥിതി സംബന്ധിച്ച് മന്ത്രി ആശയങ്ങൾ പങ്കുവെയ്ക്കും.ഇതിന് ശേഷം കൊച്ചിയിൽ നിന്ന് മന്ത്രി തിരുവനന്തപുരത്തേക്ക് തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക