പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് പിസിഒഡി(പോളിസിസ്റ്റിക്ക് ഒവേറിയൻ സിൻഡ്രോം). ഹോർമോൺ തകരാറാണ് ഇതിന് കാരണമാകുന്നത്. ഇത്തരക്കാരിൽ പുരുഷ ഹോർമോണായ ആൻഡ്രോജൻ വർദ്ധിക്കുന്നു. തടി കൂടുക, ആർത്തവ ക്രമക്കേടുകൾ, മുടി കൊഴിച്ചിൽ , വന്ധ്യതതുടങ്ങിയവയെല്ലാം പിഡിഒഡിയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.
പിസിഒഎസ് അല്ലെങ്കിൽ പോളിസിസ്റ്റിക് ഓവറി ഡിസോർഡർ (പിസിഒഡി) അണ്ഡാശയങ്ങൾ അസാധാരണമായി ഉയർന്ന അളവിൽ ആൻഡ്രോജൻ, പുരുഷ ലൈംഗിക ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന ഒരു അവസ്ഥയാണ്.
ആർത്തവ ദിനങ്ങളിൽ അമിത രക്തസ്രാവം, ഗർഭം അലസൽ, ശരീരത്തിലും മുഖത്തും അമിത രോമവളർച്ച, മുഖക്കുരു, അമിതമായി എണ്ണമയമുള്ള ചർമ്മം, അമിതഭാരം, വിഷാദം എന്നിവയെല്ലാം പിസിഒഡിയുടെ ചില പ്രധാന ലക്ഷണങ്ങളാണ്.
പിസിഒഡിയുള്ള ആളുകൾക്ക് ടൈപ്പ് 2 പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക