ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത നസ്രിയ നസിം ‘കൂടെ’ എന്ന സിനിമയിലൂടെയാണ് തിരച്ചുവരവ് നടത്തിയത്. ഇപ്പോൾ അഭിനയത്തിൽ ആക്ടീവാണ് താരം.
ഇൻസ്റ്റഗ്രാമിൽ വളരെ സജീവമാണ് നസ്രിയ. തന്റെ പുതിയ മേക്കോവർ ചിത്രങ്ങളും ഡാൻസ് വീഡിയോകളുമൊക്കെ നസ്രിയ ഷെയർ ചെയ്യാറുണ്ട്.
നസ്രിയയുടെ പുതിയ ചിത്രങ്ങളാണ് ആരാധക മനം കവർന്നിരിക്കുന്നത്. ‘വല്ലപ്പോഴും ഞാന്‍ ഇങ്ങനെയാവു’മെന്ന ക്യാപ്ഷനോടെയാണ് നസ്രിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ‘വെഡ്ഡിങ് സീസണ്’ എന്ന ഹാഷ്ടാഗും ഫൊട്ടോയ്ക്ക് കൊടുത്തിട്ടുണ്ട്.
ആരുടെ വിവാഹമാണെന്നാണ് ഇതുകണ്ട ആരാധകർ ചോദിക്കുന്നത്.നസ്രിയയുടെ പുതിയ ഫൊട്ടോയ്ക്ക് ദുൽഖർ സൽമാൻ, അഹാന കൃഷ്ണ, അനുപമ പരമേശ്വരൻ, റോഷൻ മാത്യു, സ്രിന്ദ, എസ്തർ അനിൽ അടക്കമുള്ള താരങ്ങൾ കമന്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക