ത്രിപുര: ത്രിപുരയിലെ പാനിസാഗറിൽ മുസ്ലീം പള്ളിയും കടകളും തകർത്ത സംഭവത്തിൽ റിപ്പോർട്ട് നൽകിയ രണ്ട് വനിത മാധ്യമ പ്രവർത്തകർക്കെതിരെ കേസ്.
HW News Network ലെ സമൃദ്ധി ശകുനിയ, സ്വർണ ഝാ എന്നിവർക്കെതിരെയാണ് കേസ്. മതസ്പർധ വളർത്താൻ ശ്രമിച്ചു എന്നത് അടക്കം വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. വി എച്ച് പി യുടെ പരാതിയിലാണ് നടപടി
ദില്ലിയിൽ നിന്ന് എത്തിയ ഇവരെ ഹോട്ടൽ മുറിയിൽ തന്നെ പൊലീസ് കസ്റ്റഡിയിലാക്കിയിരിക്കുകയാണ്. ഇരുവരും ഇന്ന് ദില്ലിക്ക് തിരികെ എത്താനിരിക്കെയാണ് പൊലീസ് നടപടി
പ്രതികരിക്കാൻ ഇവിടെ എഴുതുക