റിയാദ്: കരൾ രോഗം മൂർച്ഛിച്ച് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയിൽ മരിച്ചു.
തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിൽ ജീസാനിലെ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്ന കോട്ടയം പെരുവ സ്വദേശി കണിയാൻപറമ്പിൽ ബിസ്മോനാണ് മരിച്ചത്.
നാല് വർഷമായി സൗദിയിലെ അൽറാഷിദ് കമ്പനിയിൽ ഡീസൽ മെക്കാനിക് ജീവനക്കാരനായിരുന്നു. ഭാര്യ ശാരിമോൾ കാൻസർ ബാധിതയായി നാട്ടിൽ ചികിത്സയിലാണ്. മക്കൾ: അനന്യ, അനുശ്രീ.
പ്രതികരിക്കാൻ ഇവിടെ എഴുതുക