കൊവിഡിന് ശേഷം വീണ്ടും തുറന്ന തീയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച് രജനീകാന്തിന്റെ അണ്ണാത്തെ. സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള ചിത്രത്തിന് ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
റിലീസ് ചെയ്ത് 12 ദിവസം കൊണ്ട് ലോകമെമ്പാടുമായി ചിത്രം 225 കോടി നേടിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ചിത്രത്തിന് നെഗറ്റീവ് റിവ്യൂകൾ വന്നിവെങ്കിലും അതൊന്നും രജനീകാന്ത് ആരാധരെ ബാധിച്ചില്ലെന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലനാണ് ഇക്കാര്യം സാമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ആദ്യദിനം 70 കോടി കളക്ഷനാണ് ചിത്രം നേടിയത്. രണ്ട് ദിവസംകൊണ്ട് 112 കോടി രൂപയും ചിത്രം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക