ഒരിടവേളയ്ക്ക് ശേഷം തിയേറ്ററുകളെ സജീവമാക്കി വിജയകരമായി പ്രദർശനം തുടരുകയാണ് ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’. നവംബർ 12നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. നാലു ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് ചിത്രം. ദുൽഖർ തന്നെയാണ് ഈ സന്തോഷം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്.
“ഇത് വളരെ വലുതാണ്! എനിക്കിത് ഉൾക്കൊള്ളാൻ പോലും കഴിയുന്നില്ല. ഉറക്കമില്ലാത്ത രാത്രികൾ, അനിശ്ചിതത്വത്തിന്റെയും ആശങ്കയുടെയും എണ്ണമറ്റ നിമിഷങ്ങൾ, അജ്ഞാത പ്രദേശങ്ങളിലൂടെ കടന്നുപോകുന്നതിലുള്ള സമ്മർദ്ദവും പിരിമുറുക്കവും എല്ലാം ഫലം കണ്ടിരിക്കുന്നു.
ഞങ്ങൾ തുടങ്ങുമ്പോൾ, ഞങ്ങളുടെ ഏറ്റവും മികച്ചത് നൽകാൻ കഴിയണമെന്നും അത് നിങ്ങൾക്കെല്ലാവർക്കും ഇഷ്ടപ്പെടണമെന്ന് പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. നിങ്ങളോടെല്ലാം എനിക്കുള്ള നന്ദി എങ്ങനെ വാക്കുകളിൽ വിവരിക്കണമെന്ന് എനിക്കറിയില്ല.”
“ഞങ്ങളെ തുറന്ന കൈകളോടെ സ്വീകരിച്ചതിന് നന്ദി. തിയേറ്ററുകളിലേക്ക് തിരിച്ചെത്തിയതിന് നന്ദി. ഞങ്ങൾക്കിത്രയും സ്നേഹം തന്നതിന് നന്ദി. ഇത് എന്റേതോ എന്റെ ടീമിന്റെയോ ജയം മാത്രമല്ല. ഇത് എല്ലാവരുടെയും വിജയമാണ്.
ഇനിയും കൂടുതൽ സിനിമകൾ തിയേറ്ററുകളിൽ എത്തിക്കാം. നമുക്ക് സാധാരണ നിലയിലേക്ക് മടങ്ങാം. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നിങ്ങൾക്ക് ഓരോരുത്തർക്കും ഒരുപാട് സ്നേഹവും നന്ദിയും അയയ്ക്കുന്നു,” ദുൽഖർ
പ്രതികരിക്കാൻ ഇവിടെ എഴുതുക