മാജിക്കും കഥകളുമെല്ലാമായി ഏറെ ആരാധകരെ ഉണ്ടാക്കിയ വ്യക്തിയാണ് ഗോപിനാഥ് മുതുകാട്. എന്നാൽ പുതിയൊരു പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് മുതുകാട് ഇപ്പോൾ. ഇനി മുതൽ താൻ പ്രൊഫഷണൽ മാജിക് ഷോ നിർത്തുകയാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. പ്രതിഫലം സ്വീകരിച്ചുകൊണ്ടുള്ള എല്ലാ മാജിക് ഷോകളിൽ നിന്നും ഇനി മുതൽ വിട്ടു നിൽക്കുവാനാണ് അദ്ദേഹത്തിന്റെ പുതിയ തീരുമാനം.
ഏതാണ്ട് നാലര പതിറ്റാണ്ടോളം നീണ്ടുനിന്ന അദ്ദേഹത്തിന്റെ ജാലവിദ്യ പ്രകടന ജീവിതത്തിനാണ് ഇതോടെ അവസാനമാകുന്നത്. എന്നാൽ, ഇനി മുതൽ തന്റെ ജീവിതത്തിൽ പ്രധാന വഴിത്തിരിവുണ്ടാകുകയാണെന്നും അദ്ദേഹം പറയുന്നു. ഭിന്നശേഷിയുള്ള കുട്ടികൾക്കായി പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കുവാനും നടപ്പിലാക്കുവാനുമാണ് അദ്ദേഹത്തിന്റെ തീരുമാനം. വിവിധ ചാനലുകളിലും സ്റ്റേജ് ഷോകളിലും മാജിക് പരിപാടികൾ അവതരിപ്പിക്കുന്ന അദ്ദേഹം ‘മാജിക് പ്ലാനെറ്റിന്റെ’ സ്ഥാപകൻ കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക