കേരള സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് സപ്തതി. നിരവധി പേരാണ് ഗവർണർക്ക് ആശമാസകളുമായി എത്തിയത്. ഇപ്പോൾ ഡൽഹിയിലുള്ള അദ്ദേഹം ഉച്ചയ്ക്ക് ഹൈദരാബാദിലേക്ക് പോകുകയും പിന്നീട് 20 ന് കേരളത്തിൽ മടങ്ങിയെത്തുകയും ചെയ്യും. രണ്ടു വർഷമായി അദ്ദേഹം കേരള ഗവർണർ പദവിയിലെത്തിയിട്ട്. 1951 നവംബർ 18 നായിരുന്നു ഉത്തർപ്രദേശ് സ്വദേശിയായ അദ്ദേഹത്തിന്റെ ജനനം. അഭിഭാഷകനായും ഉത്തർപ്രദേശ് നിയമസഭാംഗമായും മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
വാസ്തു ശാസ്ത്രം: ഈ സാധനങ്ങൾ വീട്ടിൽ സൂക്ഷിച്ചാൽ പണത്തിന് കുറവുണ്ടാകില്ല
ഗവർണർക്ക് സപ്തതി ആശംസകളുമായി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും എത്തി. ‘ ബഹുമാന്യനായ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സപ്തതി ആശംസകൾ. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിക്കുമായി നൽകുന്ന ക്രിയാത്മകമായ പിന്തുണയ്ക്ക് ഗവർണറോട് ഹൃദയപൂർവം നന്ദി പറയുന്നു. അദ്ദേഹത്തിന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു’- മുഖ്യമന്ത്രി കുറിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക