ഇടുക്കി: വൃഷ്ടിപ്രദേശത്ത് വ്യാപകമായി മഴ ലഭിച്ചതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 141 അടിയിലെത്തി. ഇതോടെ ഇന്ന് രാവിലെ എട്ടിന് ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കും.
റൂള്‍ കര്‍വ് പ്രകാരം ഈ മാസം ഇരുപതുവരെ പരമാവധി സംഭരണശേഷി 141 അടിയാണ്. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും, നിയന്ത്രണ വിധേയമാണെന്നും കെ.എസ്.ഇ.ബി വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക