അമരാവതി: ചന്ദ്രബാബു നായിഡു അധികാരത്തിൽ തിരിച്ചെത്തുന്നത് വരെ മീശയും തലമുടിയും പകുതി വടിക്കുമെന്ന് പ്രതിജ്ഞയെടുത്ത് ടിഡിപി നേതാവ് കപ്പേര ശ്രീനിവാസുലു.
നെല്ലൂർ മുനിസിപ്പൽ തെരഞ്ഞെടുപ്പിലെ തോൽവിയെത്തുടർന്നാണ് നേതാവിന്റെ പ്രഖ്യാപനം. ടിഡിപി നേതാവ് തന്റെ മീശ പകുതി വടിക്കുകയും തലമുടി പകുതി മൊട്ടയടിക്കുകയും ചെയ്തു.
കപ്പേര ശ്രീനിവാസുലു, നഗരസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത പരാജയത്തിന് ശേഷം അസാധാരണമായ പ്രതിജ്ഞയെടുത്തു. ആന്ധ്രാപ്രദേശിൽ ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു അധികാരത്തിൽ തിരിച്ചെത്തുന്നത് വരെ പാതി വടിച്ച മുടിയും മീശയും ഇങ്ങനെതന്നെ ഉണ്ടാകുമെന്ന് പ്രതിജ്ഞ ചെയ്തു.
നായിഡുവിനെ വീണ്ടും തിരഞ്ഞെടുക്കാനും മുഖ്യമന്ത്രി വൈഎസ് ജഗനെ തള്ളിക്കളയാനും വോട്ടർമാരോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഭരണകക്ഷിയായ വൈഎസ്ആർസിപി തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തിയെന്നും മന്ത്രി അനിൽ കുമാറും അനുയായികളും നെല്ലൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ വോട്ട് വാങ്ങാൻ വൻ തുക നൽകിയെന്നും ശ്രീനിവാസുലു ആരോപിച്ചു.
അതെസമയം, നെല്ലൂർ മുനിസിപ്പൽ തിരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന് ജലവിഭവ മന്ത്രി പി അനിൽ കുമാർ യാദവിനെയും ജില്ലാ പാർട്ടി നേതാക്കളെയും വൈഎസ്ആർസിപി അധ്യക്ഷനും മുഖ്യമന്ത്രിയുമായ വൈഎസ് ജഗൻ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക