ദില്ലി: കര്‍ഷകസമരത്തിന് മുന്നില്‍ കീഴടങ്ങി മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങളുംകേന്ദ്രസർക്കാർ പിന്‍വലിച്ചത് ഇന്ത്യയിലെ എല്ലാവരുടെയും വിജയമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.
കർഷക സമരത്തിന് അഭിവാദ്യം അർപ്പിക്കുന്നു. പാർലമെന്റിൽ ബിൽ പിൻവലിക്കും വരെ സമരം എന്ന കർഷക സംഘടനകളുടെ നിലപാടിനെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു.
എം എസ് പി യുടെ കാര്യത്തിൽ സർക്കാർ ഒരു ഉറപ്പും പറയുന്നില്ല. കമ്മിറ്റിയെ നിയോഗിക്കുമെന്നാണ് മോദി പറയുന്നത്.
പക്ഷേ, വൈകുമ്പോൾ നിഷേധിക്കപ്പെടുന്നത് നീതിയാണ്. കർഷകരെ ഭീകരരും ഖലിസ്ഥാനികളുമാക്കി കേന്ദ്രസർക്കാർ ചിത്രീകരിച്ചു.വിവാദ കാര്‍ഷിക നിയമങ്ങൾ പിൻവലിക്കേണ്ടി വന്നത് ഇന്ത്യയിലെ എല്ലാവരുടെയും വിജയമാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക