സംസ്ഥാന ഫയർഫോഴ്സ് ടീമിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം. ദുരിതമുഖങ്ങളിൽ കേരളത്തിന്റെ മുൻനിരയിലുണ്ടായ ഫയർഫോഴ്സ് പ്രവർത്തനങ്ങൾക്കാണ് മുഖ്യമന്ത്രി കയ്യടിച്ചത്. കേരളത്തിനാവശ്യം ഇതുപോലുള്ള ചുണക്കുട്ടികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം നിരന്തരമായി ദുരന്തങ്ങളെ നേരിടുകയായിരുന്നു. അവിടെയെല്ലാം രക്ഷാ പ്രവർത്തനങ്ങൾക്ക് മുൻനിരയിലുണ്ടായത് ഫയർഫോഴ്സ് ടീമാണ്. നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനായി നൂതന മാർഗങ്ങൾ തേടേണ്ടതുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ പാകത്തിന് കേരളത്തിന്റെ ഫയർഫോഴ്സ് സേനയെ തയ്യാറാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അഗ്നിരക്ഷാ സേനയുടെ ആപ്തവാക്യത്തെ തങ്ങളുടെ പ്രവർത്തിയിലൂടെ പൂർണമായും കാണിച്ചുകൊടുക്കുവാൻ ഫയർഫോഴ്സിന് സാധിച്ചിട്ടുണ്ട്. തുടര്‍ച്ചയായുണ്ടായ കാലവര്‍ഷക്കെടുതികള്‍, ഉരുള്‍പൊട്ടല്‍, മഹാപ്രളയം തുടങ്ങി എല്ലാ ദുരന്തങ്ങളിലും സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് കേരള ഫയർഫോഴ്സ് പ്രവർത്തിച്ചത്. ഒരു ഘട്ടത്തില്‍ വീടുകളിലേക്ക് മരുന്നുകള്‍ നേരിട്ടെത്തിക്കുന്നതില്‍ വരെയും ഫയര്‍ഫോഴ്സ് മുന്നിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക