നടൻ കമൽഹാസൻ കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയിലായിരുന്ന താരം മടങ്ങിയതിനു ശേഷം ചുമ അനുഭവപ്പെട്ടിരുന്നു. തുടർന്ന് പരിശോധന നടത്തുകയും പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. താരം തന്നെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ചെന്നൈയിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് താരമിപ്പോൾ.
അമേരിക്കൻ യാത്ര കഴിഞ്ഞെത്തിയപ്പോൾ ചെറിയ ചുമയുണ്ടായിരുന്നുവെന്നും പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചെന്നും കമൽഹാസൻ കുറിച്ചു. കോവിഡ് മഹാമാരി ഇപ്പോഴും നമ്മെ വിട്ട് പോയിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിതനായതിനാൽ ഇന്ന് തരാം പങ്കെടുക്കേണ്ട സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടി റദ്ദാക്കി. നിലവില്‍ മള്‍ട്ടി സ്റ്റാര്‍ ചിത്രം വിക്രമില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക