തന്റെ ദൽഹി സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിഎസ്എഫ് അധികാരപരിധി വര്‍ധിപ്പിക്കുന്നതിനൊപ്പം ത്രിപുരയിലെ വ്യാപകമായ അക്രമങ്ങള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിക്കുമെന്നും മമത ബാനർജി പറഞ്ഞു.
നടൻ വിശാഖിന്റെ വിവാഹനിശ്ചയം കഴിഞ്ഞു, ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ
അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി ഇനിയും മര്യാദ കാണിച്ചിട്ടില്ലെന്നും സമരം നടത്തുന്ന ടി.എം.സി എംപിമാരെ അമിത് ഷാ കാണണമെന്നും അവർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയോട് സംസ്ഥാനത്തെ സംബന്ധിക്കുന്ന വിവിധ കാര്യങ്ങളും സംസാരിക്കും. ഡൽഹിയിലേക്ക് പുറപ്പെടുന്നതിനു മുൻപ് മമത പറഞ്ഞു.
ജയ് ഭീം സംവിധായകന് വണ്ണിയാർ സമുദായത്തോട് മാപ്പ് പറഞ്ഞു
വടക്കുകിഴക്കന്‍ സംസ്ഥാനത്ത് നടക്കുന്ന ക്രൂരമായ സംഭവങ്ങൾ എന്തുകൊണ്ടാണ് മനുഷ്യാവകാശ കമ്മീഷൻ ശ്രദ്ധിക്കാത്തതെന്നും മമത ചോദിച്ചു. ത്രിപുരയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് ടി.എം.സി എംപിമാര്‍ നടത്തുന്ന ധര്‍ണയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും മമത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക