വാഷിങ്ടൻ: യുഎസിൽ വിസ്കോൻസെനിലെ മിലുവാകീയിൽ ക്രിസ്മസ് പരേഡിലേക്ക് കാർ ഇടിച്ചുകയറി നിരവധിപ്പേർ കൊല്ലപ്പെട്ടു. കുട്ടികൾക്കടക്കം 20ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അമിതവേഗത്തിൽ വന്ന കാർ കാഴ്ചക്കാരിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ ഒരാൾ പിടിയിലായി.
അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അപകടത്തിനിടയാക്കിയ എസ്യുവി കാർ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് അറിയിച്ചു.
അതേസമയം മരിച്ചവരുടെ എണ്ണം സംബന്ധിച്ച വിവരം പുറത്തിവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക