നാദിർഷ വീണ്ടും ഒരുക്കുന്ന മലയാള ചിത്രമാണ് ഈശോ. ചിത്രത്തിന്റെ പേരിനെ ചൊല്ലി നിരവധി വിവാദങ്ങൾ നേരത്തെ ഉയർന്നിരുന്നു. എന്നാൽ സിനിമയുടെ പേര് മാറ്റുവാൻ താൻ തയ്യാറല്ലെന്ന് നാദിർഷ വ്യക്തമാക്കി. ഇപ്പോഴിതാ ഈശോയ്ക്ക് സെൻസർ ബോർഡ് യു സർട്ടിഫിക്കറ്റ് അനുവദിച്ചു നൽകിയിരിക്കുകയാണ്. ജയസൂര്യയെ നായകനാക്കിയാണ് നാദിർഷ ഈശോ ഒരുക്കുന്നത്. കുടുംബസമേതം തിയേറ്ററുകളിൽ പോയി ആസ്വദിക്കാവുന്ന ചിത്രമാണ് ഈശോ എന്ന് നാദിർഷ വ്യക്തമാക്കി.
ജയസൂര്യയ്ക്കൊപ്പം ജാഫർ ഇടുക്കിയും നമിത പ്രമോദും ചിത്രത്തിൽ വേഷമിടുന്നു. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ തന്നെ സംഗീതം നൽകുന്നു. റോബി വര്‍ഗീസ്സ് രാജ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക