പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ മരക്കാർ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രം കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് നടി നവ്യ നായർ. ചിത്രത്തെ പറ്റി ഒരുപാട് നെഗറ്റീവ് കമന്റുകൾ കേട്ടാണ് തിയറ്ററിൽ പോയതെന്നും എന്നാൽ താൻ സിനിമ വളരെയധികം ആസ്വദിച്ചുവെന്നും നവ്യ പറയുന്നു.
‘ഇന്നലെ മരക്കാർ കണ്ടു, ഒരുപാട് നെഗറ്റീവ് കമന്റുകൾ കേട്ടാണ് സിനിമ കാണാൻ പോയതെങ്കിലും, സത്യസന്ധമായി തന്നെ പറയട്ടെ ഞാൻ സിനിമ ആസ്വദിച്ചു. ഞാൻ ഒരു നിരൂപകയൊന്നും അല്ല, മരക്കർ കണ്ടതിന് ശേഷം എന്റെ സന്തോഷം അറിയിക്കുന്നുവെന്ന് മാത്രം.
മലയാളം സിനിമാ ഇൻഡസ്ട്രി ഇത്രത്തോളം എത്തിയതിൽ ഞാൻ അതിശയിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. ഇത്തമൊരു സിനിമ തന്നതിന് നന്ദി’, എന്നാണ് നവ്യ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക