ഉപയോക്താക്കൾക്ക് വീണ്ടും പ്രിയപ്പെട്ട ടെലികോം കമ്പനിയാകുകയാണ് ബിഎസ്എൻഎൽ. രാജ്യത്ത് മറ്റുള്ള കമ്പനികൾ തങ്ങളുടെ നിരക്കുകൾ വർധിപ്പിച്ചപ്പോഴും ബിഎസ്എൻഎൽ നിരക്കുകളിൽ കാര്യമായ വർധനവ് വരുത്തിയിരുന്നില്ല. ഇപ്പോഴിതാ ഉപയോക്താക്കൾക്ക് പുത്തൻ ഓഫറുകളുമായാണ് കമ്പനി എത്തിയിരിക്കുന്നത്. 94 രൂപയുടെ പ്ലാനിൽ 75 ദിവസത്തെ കാലാവധിയും 3 ജിബി ഡേറ്റയും ബിഎസ്എൻഎൽ നൽകും. മറ്റ് കമ്പനികൾ 28 ദിവസത്തേയ്ക്ക് നൽകുന്ന പ്ലാനാണ് ബിഎസ്എൻഎൽ 75 ദിവസത്തേയ്ക്ക് നൽകുന്നത്. ഇനി 90 ദിവസത്തെ കാലാവധിയിൽ 88 രൂപയുടെ വോയ്സ് വൗച്ചറും 209 രൂപയുടെ കോംബോ വോയ്സ് വൗച്ചറും ബിഎസ്എൻഎൽ നൽകുന്നു.
ക്രിപ്റ്റോ കറന്‍സി കൈവശമുള്ളവര്‍ക്ക് ആസ്തികള്‍ വെളിപ്പെടുത്താന്‍ സമയപരിധി നൽകാൻ കേന്ദ്രം…!
മാത്രമല്ല, 97 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ 2 ജിബി പ്രതിദിന ഡാറ്റയും 18 ദിവസത്തെ കാലാവധിയും നൽകുന്നു. ഈ ഓഫറിൽ രാജ്യത്ത് എവിടേക്കും അൺലിമിറ്റഡ് വോയിസ് കോളുകളും ചെയ്യാനാകും. 198 രൂപയുടെ പ്ലാനിന് 50 ദിവസത്തെയാണ് കാലാവധി. ഇതിൽ 2 ജിബി പ്രതിദിന ഡാറ്റയും ലഭ്യമാകും. മാത്രമല്ല, ബിഎസ്എൻഎൽ രാജ്യത്താകെ തങ്ങളുടെ 4ജി സേവനങ്ങൾ അടുത്ത വർഷം അവതരിപ്പിക്കും. അടുത്ത വർഷം സെപ്റ്റംബറോടെ ഉപയോക്താക്കൾക്ക് 4G സേവനം ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക