ഡൽഹി: രാജസ്ഥാനിലെ ഒമൈക്രോൺ കേസുമായി സമ്പർക്കം പുലർത്തിയ ഒരു സ്ത്രീക്ക് ഡൽഹിയിൽ കൊവിഡ്-19 പോസിറ്റീവ് ആണെന്ന് കണ്ടെത്തി, യുവതിയെ ലോക് നായക് ആശുപത്രിയിലേക്ക് മാറ്റുകയാണെന്ന് അധികൃതർ അറിയിച്ചു.
വ്യാഴാഴ്ചയാണ് യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. യുവതി ഒരു വിദേശ രാജ്യത്തും യാത്ര ചെയ്തിട്ടില്ല. കുടുംബത്തിലെ 17 അംഗങ്ങളെയും ഹോം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
യുവതിയെ എൽഎൻജെപി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നു, യുവതിടെ സാമ്പിൾ ജീനോം സീക്വൻസിംഗിനായി നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലേക്ക് അയച്ചിട്ടുണ്ട്, കോൺടാക്റ്റുകൾ കണ്ടെത്തുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക