കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഹജ്ജ് തീർത്ഥാടനം അനുവദിക്കണമെന്ന് കെ. സുധാകരൻ എംപി. ഹജ്ജ് തീർത്ഥാടനത്തിനായി വിമാനത്താവളത്തിൽ നിന്ന് അനുമതി നൽകണമെന്ന് പാർലമെന്റിലാണ് അദ്ദേഹം ആവശ്യപ്പെട്ടത്. നിലവിൽ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്. കൂടുതൽ തീർത്ഥാടകരും ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പോലും അനുമതിയില്ല. കുടക്, ലക്ഷദ്വീപ്, പുതുശ്ശേരി, തമിഴ്നാട്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് ഏറെ ദൂരം പിന്നിട്ട് വേണം നെടുമ്പാശ്ശേരിയിലെത്തുവാൻ.
അതിരാവിലെ സെക്സ്, അറിയുമോ ഗുണങ്ങൾ ചില്ലറയല്ല
കോവിഡ് മഹാമാരി മൂലം വെട്ടിക്കുറച്ച കേന്ദ്രങ്ങൾ ഇതുവരെയും പുനഃസ്ഥാപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തീർത്ഥാടകർക്ക് സൗകര്യമൊരുക്കാൻ 95000 ചതുരശ്ര അടി ടെർമിനലുകള്ള കണ്ണൂർ വിമാനത്താവളത്തിലുള്ള 3050 മീറ്റർ റൺവേ വലിയ വിമാനങ്ങൾക്ക് അനുയോജ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക