തിരഞ്ഞെടുപ്പിൽ ഗോവ പിടിക്കാനുറച്ച് തൃണമൂൽ കോൺഗ്രസ്. തിരഞ്ഞെടുപ്പിൽ വലിയ പദ്ധതിയുമായാണ് തൃണമൂൽ കോൺഗ്രസ് കളത്തിലിറങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. തങ്ങൾ അധികാരത്തിലെത്തുകയാണെങ്കിൽ സ്ത്രീകൾക്ക് പ്രതിമാസം 5000 രൂപ അവരുടെ അക്കൗണ്ടുകളിൽ എത്തുവാനുള്ള പദ്ധതി നടപ്പിലാക്കുമെന്നാണ് തൃണമൂലിന്റെ വാഗ്ദാനം. സംസ്ഥാനത്ത് ഗൃഹലക്ഷ്മി പദ്ധതി നടപ്പാക്കുകയും ഇതിലൂടെ 3.5 ലക്ഷം വരുന്ന കുടുംബങ്ങളിലെ സ്ത്രീകൾക്ക് 5000 രൂപ വീതം നൽകുകയും ചെയ്യുമെന്ന് പാർട്ടി പറയുന്നു. ഈ തുക സംസ്ഥാന ബജറ്റിന്റെ ആറ് ശതമാനത്തോളം മാത്രമേ വരികയുള്ളുവെന്നും തൃണമൂൽ കോൺഗ്രസ് പറയുന്നു.
പ്രഭാത ഭക്ഷണത്തിനായി രുചികരമായ ഓട്സ് ദോശ തയ്യാറാം
പദ്ധതി വഴി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് തുക ട്രാൻസ്ഫർ ചെയ്യും. 1500-2000 കോടിയാണ് ഇതിനായുള്ള ചിലവ് പ്രതീക്ഷിക്കുന്നത്. ബംഗാളിലും സമാനമായ പദ്ധതി തൃണമൂല്‍ കോണ്‍ഗ്രസ് നടപ്പാക്കിയിരുന്നു. ലഖിര്‍ ഭന്ദര്‍ എന്ന പദ്ധതിയിലൂടെ പട്ടികജാതി, വര്‍ഗ കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിമാസം രൂപയും പൊതുവിഭാഗത്തിലെ സ്ത്രീകള്‍ക്ക് 500 രൂപയും നല്‍കുന്നതായിരുന്നു പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക